രാംപുർ: സേനാ വിരുദ്ധ പരാമർശം നടത്തിയ സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെതിരെ കുറ്റപത്രം ചുമത്തി. അസം ഖാനെതിരെ കേസെടുത്ത് കുറ്റപത്രം സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ പൊലീസിന് അനുമതി നൽകിയിരുന്നു. ഇതെ തുടർന്നാണ് പൊലീസിെൻറ പുതിയ നീക്കം.
2017 ജൂൺ 27 ന് അസം ഖാൻ പുറത്തിറക്കിയ പത്രകുറിപ്പിലാണ് സൈന്യ വിരുദ്ധ വിവാദ പരാമർശം നടത്തിയത്. കശ്മീരിൽ തീവ്രവാദികൾ കൊലപ്പെടുത്തി സ്വകാര്യ അവയവങ്ങൾ ഛേദിച്ച് മൃതദേഹം അയച്ച സംഭവം ശക്തമായ സന്ദേശമാണ് ഇന്ത്യക്ക് നൽകുന്നതെന്നും അത് മുഴുവൻ രാജ്യത്തെയും നാണക്കേടിലാഴ്ത്തുവെന്നുമായിരുന്നു അസം ഖാെൻറ പരാമർശം. ഇതിനെതിരെ ബി.ജെ.പി നേതാവ് ആകാശ് സക്സേന നൽകിയ പരാതിയിൽ അസം ഖാനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തെൻറ പരാമർശത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നായിരുന്നു അസം ഖാെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.