കോടതി ഹരജി തള്ളി; അഅ്സം ഖാൻ അയോഗ്യനായി തുടരും

ലഖ്നോ: വിദ്വേഷ പ്രസംഗത്തിനെതിരെ തന്നെ ശിക്ഷിച്ച നടപടിക്കെതിരെ സമാജ്‍വാദി പാർട്ടി നേതാവ് അഅ്സം ഖാൻ സമർപ്പിച്ച ഹരജി കോടതി തള്ളി. ജയിൽ ശിക്ഷ ലഭിച്ചതിനെ തുടർന്ന് അഅ്സം ഖാനെ നിയമ സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. അഅ്സം ഖാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ അസാധാരണ തിടുക്കം കാണിച്ചത് എന്തിനാണെന്ന് യു.പി സർക്കാ​രിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹം റാംപൂർ ജില്ല,​ സെഷൻസ് കോടതിയിൽ ഹരജി നൽകിയിത്. 2019ലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഒക്ടോബർ 27നാണ് അഅ്സം ഖാനെ റാംപൂർ കോടതി മൂന്നരവർഷം തടവിന് ശിക്ഷിച്ചത്.

ഡിസംബർ അഞ്ചിന് റാംപൂരിലെ സദർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ അഅ്സം ഖാന് ജാമ്യം ലഭിച്ചിരുന്നു.


Tags:    
News Summary - Azam Khan remains disqualified as MLA after court setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.