ചണ്ഡിഗഡ്: സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഹരിയാനയിലെ പുരോഹിതൻ അറസ്റ്റിൽ. ഫതേഹ്ബാദിലെ ബാലക്നാഥ് ക്ഷേത്രത്തിൽ മുഖ്യപുരോഹിതനായ ബാബ അമ്രപാലി(60)യാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ സംശയാസ്പദമായ രീതിയിലുള്ള പല രേഖകളും കണ്ടെടുത്തു.
ബില്ലു എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ തന്നെ അപകീർത്തിെപ്പടുത്താനുള്ള ശ്രമമാണെന്നും സ്ത്രീകളെ പീഡിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇയാൾ പറഞ്ഞു.
16 കാരിയെ പീഡിപ്പിച്ച കേസിൽ ആൾ ൈദവം ആശ്രറാം ബാപ്പു ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കയാണ്. ഹരിയാനയിലെ സിർസയിൽ നിന്നുള്ള ദേരാ സച്ചാ സൗദ തലവൻ ഗുർമീത് രാം റഹീം സിങ്ങും പീഡനക്കുറ്റത്തിന് ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.