ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ യു.പി സുന്നി വഖഫ് ബോർഡ് ചെയർമാൻ വഴി മുന്നോട്ടുവെച്ച സ മവായ ഫോർമുല മുസ്ലിം പക്ഷത്തെ അഞ്ച് കക്ഷികൾ തള്ളി. മാധ്യമങ്ങളിലൂടെ ചോർത്തിനൽ കിയ ഇൗ മധ്യസ്ഥ ഫോർമുല സ്വീകരിക്കില്ലെന്നും മധ്യസ്ഥതക്കായി ഇവർ കൈക്കൊണ്ട നടപ ടിക്രമം അംഗീകരിക്കില്ലെന്നും സുന്നി വഖഫ് ബോർഡിെൻറ ഹരജി പിൻവലിച്ച് വിട്ടുവീഴ് ചക്ക് തയാറെല്ലന്നും അഭിഭാഷകർ വ്യക്തമാക്കി. ഹിന്ദുപക്ഷത്തെ പ്രധാന കക്ഷികളായ നിർമോഹി അഖാഡയെയും രാം ലല്ലയെയും കൂട്ടാതെയായിരുന്നു സമവായശ്രമം.
വഖഫ് ബോർഡ് ചെയർമാൻ സഫർ അഹ്മദ് ഫാറൂഖിയുടെ അഭിഭാഷകൻ സയ്യിദ് ശാഹിദ് റിസ്വി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിൽ മുസ്ലിംപക്ഷത്തെ വിവിധ കക്ഷികളുടെ അഡ്വക്കറ്റ് ഒാൺ റെക്കോഡ് ആയ അഞ്ച് അഭിഭാഷകർ പ്രസ്താവനയുമായി രംഗത്തുവന്നത്. ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിെൻറ അഡ്വക്കറ്റ് ഒാൺ റെക്കോഡ് ശക്കീൽ അഹ്മദ് സഇൗദ്, മറ്റൊരു കക്ഷിയായ സിദ്ദീഖിെൻറ എ.ഒ.ആർ ഇഅ്ജാസ് മഖ്ബൂൽ, എസ്.എ സഇൗദ്, ഷംഷാദ്, ഇർശാദ് അഹ്മദ്, ഫുസൈൽ അഹ്മദ് അയ്യൂബി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. അന്തിമവാദം കഴിഞ്ഞ് വിധി പറയാനിരിെക്ക ഇത്തരമൊരു അനാവശ്യ വിവാദം സൃഷ്ടിച്ചതിനുപിന്നിൽ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥന്മാരിലൊരാളായ ശ്രീറാം പഞ്ചുവാണെന്ന് മുസ്ലിം കക്ഷികളുടെ അഭിഭാഷകർ സൂചന നൽകി.
അന്തിമവാദത്തിെൻറ അവസാന ദിവസമായ 16ന് ശ്രീറാം പഞ്ചു സുപ്രീംകോടതി പരിസരങ്ങളിലുണ്ടായിരുന്നുവെന്നും അഡ്വ. സയ്യിദ് റിസ്വിയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു വിവരം ചോർത്തി നൽകിയ സമയവും ആലോചിച്ചുറപ്പിച്ചതാണ്. വാർത്ത പുറത്തുവിടുന്നതിന് രണ്ടു ദിവസം മുമ്പാണ് വഖഫ് ബോർഡ് ചെയർമാൻ സഫർ അഹ്മദ് ഫാറൂഖിക്ക് െപാലീസ് സംരക്ഷണം തേടി ശ്രീറാം പഞ്ചു സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയും ചെയ്തു.
അതിന് തൊട്ടുപിറകെയാണ് മധ്യസ്ഥസമിതിയുടെ ഫോർമുലയുമായി പഞ്ചു സുപ്രീംകോടതിയിലെത്തുന്നത്. സമിതി സമർപ്പിച്ച മധ്യസ്ഥത കക്ഷികളെ പ്രതിനിധാനംചെയ്യുന്നതല്ല. പ്രധാന ഹിന്ദു കക്ഷികൾ ഇല്ലെന്ന് തുറന്നുപറഞ്ഞ ശേഷം അവരില്ലാതെ നടത്തുന്ന മധ്യസ്ഥത സ്വീകരിക്കാൻ പ്രയാസമാണ്.സുപ്രീംകോടതിക്ക് രഹസ്യമായി സമർപ്പിച്ച ഫോർമുല മധ്യസ്ഥ സമിതിയോ മധ്യസ്ഥ ചർച്ചയിൽ പങ്കാളികളായവരോ ആണ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തത്. മധ്യസ്ഥത രഹസ്യ സ്വഭാവത്തിലായിരിക്കണമെന്ന സുപ്രീംകോടതി വിധിയുടെതന്നെ ലംഘനമാണത് -പ്രസ്താവനയിൽ അഭിഭാഷകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.