ന്യൂഡൽഹി: ബാബ്രി മസ്ജിദ് കേസിൽ സുപ്രീംകോടതി ജനുവരി നാലിന് വാദംകേൾക്കും. ചീഫ ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് വാദംകേൾക്കുക.
ബാബരി മസ്ജിദ് ഉൾപ്പെടുന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നി ർമോഹി അഖാര, രാംലല്ല എന്നിവക്ക് നൽകി 2010ൽ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച ഹരജികളിലാണ് വാദംകേൾക്കുക. 14 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
കേസ് ജനുവരി ആദ്യവാരം പരിഗണിക്കാൻ കഴിഞ്ഞ ഒക്ടോബർ 29ന് തീരുമാനിച്ചിരുന്നു. തീയതി നേരത്തേയാക്കാനാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജി പിന്നീട് പരമോന്നത കോടതി തള്ളി. ജനുവരിയിലേക്ക് നീട്ടിയതോടെ അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി കേസിൽ വിധി ഉണ്ടാകാനുള്ള സാധ്യത മങ്ങിയിരുന്നു.
ഇത് മുന്നിൽക്കണ്ട് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് കേന്ദ്ര സർക്കാർ ഒാർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാർ സംഘടനകൾ രംഗത്തുവന്നു. കേസിൽ വാദംകേൾക്കൽ എല്ലാ ദിവസവും നടത്തി അടിയന്തരമായി വിധി പുറപ്പെടുവിക്കണമെന്നാണ് ബി.ജെ.പിയുടെ താൽപര്യമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ തിങ്കളാഴ്ച അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.