ന്യൂഡൽഹി: ബാബരി മസ്ജിദ്^രാമജന്മഭൂമി തർക്കം ഒത്തുതീർപ്പാക്കാൻ സുപ്രീംകോടതി നേരിട്ട് രംഗത്ത്. കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ഒരിക്കൽകൂടി ശ്രമിക്കണമെന്നും സുപ്രീംകോടതി അതിന് മധ്യസ്ഥത വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച്തന്നെ നേരിെട്ടത്തി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ, കേസ് എത്രയുംപെെട്ടന്ന് തീർപ്പാക്കണമെന്ന് പുതുതായി കക്ഷിചേർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി ആവശ്യപ്പെട്ടപ്പോഴാണ് തീവ്ര ഹിന്ദുത്വ കക്ഷികൾ നിരന്തരം ആവർത്തിക്കുന്ന മാധ്യസ്ഥ്യ നിർദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്.
ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത് യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ ഉത്തർപ്രദേശിൽ അധികാരേമറ്റെടുത്ത തൊട്ടുപിറകെയാണ് മുമ്പ് സുപ്രീംകോടതി തള്ളിക്കളഞ്ഞ മാധ്യസ്ഥ്യ നീക്കത്തിന് ചീഫ് ജസ്റ്റിസ്തന്നെ നിർദേശം മുന്നോട്ടുവെച്ചത്. 1949ൽ വിഗ്രഹം കൊണ്ടുവന്നിട്ട ശേഷം ബാബരി മസ്ജിദിനു മേൽ അവകാശവാദമുന്നയിച്ചുണ്ടായ തർക്കത്തിൽ അലഹബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരായ അപ്പീലിൽ ബി.ജെ.പി നേതാവിെൻറ അപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതി ഒത്തുതീർപ്പ് നിർദേശം മുേന്നാട്ടുവെച്ചത്. ചൊവ്വാഴ്ച ഇൗ കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഇല്ലാതിരുന്നിട്ടും, ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലല്ലാത്ത കേസ് ആയിട്ടും സുബ്രമണ്യൻ സാമി വിഷയം ഉന്നയിക്കുകയായിരുന്നു.
തകര്‍ത്ത ബാബരി മസ്ജിദ് മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിച്ച് തല്‍സ്ഥാനത്ത് രാമക്ഷേത്രംതന്നെ നിര്‍മിക്കാന്‍ അനുവദിക്കണമെന്നാണ് സ്വാമിയുടെ ആവശ്യം.
2010ലെ അലഹബാദ് ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീൽ ആെണന്നും ഇത്ര നാളായിട്ടും തീർപ്പാക്കിയിട്ടിെല്ലന്നും സ്വാമി ചൂണ്ടിക്കാട്ടി. ആറു വർഷം കഴിഞ്ഞിട്ടും പരിഗണിക്കാത്ത കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്നും രാമക്ഷേത്ര പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന ആദ്യ പ്രതികരണത്തിനു ശേഷം മതപരവും വൈകാരികവും കൂടിയാണെന്ന് കൂട്ടിച്ചേർത്ത ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ ഇൗ കേസിൽ എന്തിനാണ് കോടതിയെ ഇടപെടുവിക്കുന്നതെന്ന് ചോദിച്ചത് അമ്പരപ്പിക്കുന്നതായിരുന്നു. കോടതിക്ക് പുറത്ത് എന്തുകൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതുതന്നെയാണ് തങ്ങളുടെ നിലപാടെന്നും മുമ്പ് അത്തരമൊരു ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും സുബ്രമണ്യൻ സ്വാമി പ്രതികരിച്ചു. എങ്കിൽ, കോടതിക്ക് പുറത്ത് പ്രശ്ന പരിഹാരത്തിന് ഒരിക്കൽകൂടി ശ്രമം നടത്തിനോക്കണമെന്നായി ചീഫ് ജസ്റ്റിസ്. താങ്കളുെട ഭാഗത്തുനിന്ന് ഒരു മധ്യസ്ഥനെ വെക്കുക, മറുഭാഗത്തുനിന്ന് മറ്റൊരു മധ്യസ്ഥനെയും വെക്കുക, എന്നിട്ട് ഇരു കൂട്ടരും ഇരുന്ന് പ്രശ്നം തീർക്കെട്ട. പ്രമുഖനായ ഒരു മധ്യസ്ഥനെ വേണമെങ്കിൽ സുപ്രീംകോടതി ഏർപ്പാടാക്കാം എന്നുകൂടി ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ എങ്കിൽ താങ്കൾതന്നെ മധ്യസ്ഥനാകണമെന്നായി സ്വാമി.
അതാണ് സ്വാമി ആഗ്രഹിക്കുന്നതെങ്കിൽ അതിന് കഴിയുമെന്നും ഇൗ ബെഞ്ചിൽ പിെന്ന ഇരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തന്നോടൊപ്പമിരിക്കുന്ന സഹ ജഡ്ജിമാർ ചേർന്ന് ഇൗ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം തുടർന്നു. വിഷയം പരിഹരിക്കാൻ ഇൗയൊരു മാർഗമേയുള്ളൂ എന്ന് പ്രതികരിച്ച സുബ്രമണ്യൻ സ്വാമി ചീഫ് ജസ്റ്റിസ്തന്നെ മധ്യസ്ഥനാകണമെന്ന ആവശ്യം ആവർത്തിച്ചു. മാർച്ച് 31ന് കേസ് വീണ്ടും പരിഗണിക്കുേമ്പാൾ സ്വാമി ഇക്കാര്യം ഉന്നയിക്കണമെന്നും അപ്പോൾ പരിഗണിക്കുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഖെഹാറിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.