ന്യൂഡൽഹി: കോടതിയെ മറികടന്ന് ബാബരി ഭൂമി തർക്കം പരിഹരിക്കാനുള്ള നിർദേശം ജമാഅത്തെ ഇസ്ലാമി ഹിന്ദ് തള്ളി. പാർലമെൻറിൽ നിയമനിർമാണം നടത്തി കോടതിയെ മറികടക്കുന്നത് അംഗീകരിക്കില്ലെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ മൗലാന ജലാലുദ്ദീൻ ഉമരി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ബാബരി മസ്ജിദുമായി ബന്ധെപ്പട്ട് നിയമ നിർമാണത്തിനായി നിരവധി പ്രസ്താവനകൾ വരുന്നുണ്ടെന്ന് ജലാലുദ്ദീൻ ഉമരി പറഞ്ഞു. ജനഹിതം മാനിച്ച് കോടതിവിധി പുറപ്പെടുവിക്കണമെന്ന് പലരും പറയുന്നു. എന്നാൽ, കോടതിയെ മറികടക്കുന്ന ഇൗ രീതി ശരിയല്ല. കോടതിവിധി എന്തുതന്നെയായാലും സ്വീകരിക്കുമെന്ന് മുസ്ലിം സമുദായം പറയുേമ്പാൾ തങ്ങൾക്ക് അനുകൂലമാണെങ്കിൽ മാത്രമേ സ്വീകരിക്കൂ എന്നാണ് മറുവിഭാഗം പറയുന്നത്.
ആരാണ് രാജ്യത്തെ നിയമവാഴ്ചയെ കൂടുതൽ അംഗീകരിക്കുന്നത് എന്ന് ലോകം വിധികൽപിക്കുമെന്നും അമീർ പറഞ്ഞു. സി.ബി.െഎയുെട വിശ്വാസ്യത തകർത്തശേഷം റിസർവ് ബാങ്കിേലക്കും വിവാദം നീണ്ടിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ മുഹമ്മദ് സലീം പറഞ്ഞു. അസം പൗരത്വ പട്ടികക്ക് അഞ്ച് രേഖകൾ കൂടി ആധാരമാക്കുന്നതിനുള്ള സുപ്രീംകോടതി വിധി സലീം സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.