ന്യൂഡൽഹി: ബാബരി ഭൂമിക്കു താഴെനിന്ന് കുഴിച്ചെടുത്തതെന്ന് പറഞ്ഞ് ഹിന്ദു പക്ഷം സുപ്രീംകോടതിയിൽ കാണിച്ച ചുവരുകൾ അവിടുത്തേതല്ലെന്ന് സുന്നി വഖഫ് ബോർഡ്. ബാബരി ഭൂമിയിൽ ശരിക്കും കണ്ടെത്തിയ ചുവരുകൾ മുതിർന്ന അഭിഭാഷകരായ രാജീവ് ധവാനും മീനാക്ഷി അറോറയും അഞ്ചംഗ ബെഞ്ച് മുമ്പാകെ വിശദീകരിക്കാൻ തുനിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇടപെട്ട് അത് തടഞ്ഞു. ബാബരി ഭൂമി കേസിൽ അന്തിമ വാദത്തിെൻറ 35ാം ദിവസമായ ചൊവ്വാഴ്ച ഹിന്ദുപക്ഷത്തെ അഭിഭാഷകൻ അഡ്വ. ൈവദ്യനാഥൻ ചുവരുകൾ കാണിച്ചപ്പോൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാനാണ് അക്കാണിച്ചത് ബാബരി ഭൂമിക്കടിയിൽനിന്ന് കിട്ടിയ ചുവരുകളല്ലെന്ന് ബോധിപ്പിച്ചത്. രാമൻ ജനിച്ച സ്ഥലമാണെന്ന് ഒരിക്കൽ തെളിയിച്ചു കഴിഞ്ഞാൽ ബാബരി ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകാൻ അവിടെ വിഗ്രഹത്തിെൻറ ആവശ്യമില്ലെന്നും ഹിന്ദു പക്ഷത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വൈദ്യനാഥൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ഭൂമി വിഗ്രഹത്തിനായി സമർപ്പിക്കേണ്ടതല്ലേ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ അതിെൻറ ആവശ്യമില്ലെന്നായിരുന്നു വൈദ്യനാഥെൻറ മറുപടി. ശ്രീരാമൻ ജനിച്ചത് അവിടെയാണെന്ന ജനങ്ങളുടെ വിശ്വാസം മതി അതിന്മേലുള്ള അവകാശവാദത്തിന് തെളിവായെന്നും വൈദ്യനാഥൻ കൂട്ടിച്ചേർത്തു. 1886ൽ ബാബരി ഭൂമിക്കായി നൽകിയ കേസ് തള്ളിയതിനാൽ വീണ്ടും അതേ ഹരജിയിലെ ആവശ്യങ്ങളുന്നയിച്ച് സമീപിക്കുന്നതിെൻറ നിയമസാധുത കേസിൽ കക്ഷിയാക്കിയ രാമവിഗ്രഹത്തിന് വേണ്ടി വാദിക്കുന്ന മുതിർന്ന അഭിഭാഷകൻ പി. പരാശരനോട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആരാഞ്ഞു. 1908ലെ സിവിൽ കേസ് നടപടിക്രമ പ്രകാരം പറ്റില്ലെന്നും 1882ലെ സിവിൽ നടപടിക്രമ പ്രകാരം സമീപിക്കാമെന്നുമായിരുന്നു പരാശരെൻറ മറുപടി. ജസ്റ്റിസ് ചന്ദ്രചൂഡ് ഇൗ മറുപടിയിൽ തൃപ്താനായില്ല.
1882െല സിവിൽ നടപടിക്രമം അനുസരിച്ചാണെങ്കിൽ പോലും ഒരിക്കൽ തള്ളിയ ഹരജിയിലെ ആവശ്യവുമായി വീണ്ടും സമീപിക്കുന്നതിലെ നിയമപരമായ തെറ്റ് ചുണ്ടിക്കാട്ടി സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ അഡ്വ. രാജീവ് ധവാനും ഇടപെട്ടു. ജന്മഭൂമിയും ജന്മസ്ഥാനും തമ്മിലെ വ്യത്യാസം എന്താണെന്ന് ജസ്റ്റിസ് ബോബ്ഡെ ചോദിച്ചപ്പോൾ ജന്മഭൂമി വിശാലമായ പ്രദേശമാണെന്നും ഇന്ത്യയൊട്ടുക്കും അതാകാമെന്നും ജന്മസ്ഥാൻ ആ സ്ഥലമാണെന്നും പരാശരൻ മറുപടി നൽകി. ബാബരി പള്ളിക്കടിയിൽ കണ്ട അവശിഷ്ടങ്ങൾ ഇൗദ്ഗാഹിേൻറതുമാകാമെന്ന സുന്നി വഖഫ് ബോർഡിെൻറ വാദം ചോദ്യംചെയ്ത ഹിന്ദുപക്ഷത്തെ അഡ്വ. വൈദ്യനാഥൻ മുഗളർ പള്ളിക്കായി ഇൗദ്ഗാഹ് തകർത്തുവെന്നാണോ പറയുന്നതെന്ന് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.