ബാബരി കേസ്​: കോടതിക്കു പുറത്തുള്ള ചർച്ചക്കില്ല -ആക്​ഷൻ കമ്മിറ്റി

ലഖ്നോ: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ കോടതിക്കു പുറത്ത് മധ്യസ്ഥ ചർച്ചക്കില്ലെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി (ബി.എം.എ.സി) ആവർത്തിച്ചു. ഞായറാഴ്ച ബി.എം.എ.സിയുടെ യോഗത്തിനുശേഷം കൺവീനർ സഫർയാബ് ജീലാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തി​െൻറ മുഖ്യധാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകുേമ്പാൾ മുസ്ലിംകൾക്ക് നീതി ലഭിക്കുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിമാർ വിഷയത്തിൽ നഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. അതിനാൽ, സുപ്രീംകോടതി വഴിമാത്രമേ പരിഹാരം  സാധ്യമാകൂവെന്നാണ് കമ്മിറ്റിയുടെ നിലപാട്. 
അതേസമയം, ചീഫ് ജസ്റ്റിസോ മറ്റു ജഡ്ജിമാരോ മുൻകൈയെടുത്തുള്ള പരിഹാര ശ്രമങ്ങളോട് സഹകരിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. കോടതി നിർദേശിക്കുന്ന സമിതിക്കു മുമ്പാകെ വിഷയം ചർച്ചചെയ്യാൻ സന്നദ്ധമാണ്. പക്ഷേ, േകാടതിക്ക് പുറത്തുള്ള പരിഹാരം സാധ്യമല്ലെന്നും ജീലാനി കൂട്ടിച്ചേർത്തു.
 

Tags:    
News Summary - babri masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.