ബംഗളൂരു: ലൈംഗികാതിക്രമ കേസ് പ്രതി എച്ച്.ഡി. രേവണ്ണ എം.എൽ.എക്ക് ബംഗളൂരു അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു.
അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും സ്വന്തം ജാമ്യവുമാണ് മജിസ്ട്രേറ്റ് ജെ. പ്രീത് വിധിച്ചത്. രേവണ്ണയുടെ പേരിൽ ബലാത്സംഗ കേസുള്ളതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതുണ്ടെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജയ്ന കോത്താരി വാദിച്ചു. ഹൊലെനരസിപുർ പൊലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷ നിയമം 376 (ബലാത്സംഗം) പ്രകാരം രേവണ്ണക്കെതിരെ കേസെടുത്തതിന്റെ രേഖയും അവർ കോടതിയിൽ ഹാജരാക്കി. എന്നാൽ, ബലാത്സംഗക്കേസ് പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് രേവണ്ണയുടെ അഭിഭാഷകൻ സി.വി. നാഗേശും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.