ന്യൂഡൽഹി: 2020ലെ ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഭവങ്ങളിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് യു.എ.പി.എ പ്രകാരം അറസ്റ്റിലായ ഉമർ ഖാലിദിന്റെയും ശിഫാഉർറഹ്മാന്റെയും ശർജീൽ ഇമാമിന്റെയും ജാമ്യഹരജികളിൽ വാദം കേൾക്കൽ ഡൽഹി ഹൈകോടതി ഈ മാസം 27 വരെ നീട്ടി. ഇവർക്കുവേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ ത്രിദീപ് പയസിന് കോവിഡ് ബാധിച്ചതിനാൽ വാദം നീട്ടണമെന്ന അഭ്യർഥന ജസ്റ്റിസ് സിദ്ധാർഥ് മൃദുലും രജനീഷ് ഭട്നഗറുമടങ്ങിയ ബെഞ്ച് അനുവദിക്കുകയായിരുന്നു. വിചാരണ കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് മൂവരും ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.