മഹാരാഷ്​ട്രയിൽ മന്ത്രി ബാലസാഹേബ് പാട്ടീലിന്​ കോവിഡ്​

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ ഒരംഗത്തിന്​ കൂടി കോവിഡ്​. സഹകരണ-വിപണന മന്ത്രി ബാലസാഹേബ് പാട്ടീലാണ്​ കോവിഡ്​ ബാധിച്ചത്​. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ മന്ത്രി പോസിറ്റീവാണെന്ന്​ കണ്ടെത്തിയതായി പ്രസ്​താവനയിൽ അറിയിച്ചു.

കോവിഡ്​ അതിവ്യാപനമുണ്ടായ മഹാരാഷ്ട്രയിൽ രോഗം ബാധിച്ച ഏഴാമത്തെ കാബിനറ്റ് അംഗമാണ്​ പാട്ടീൽ. നേരത്തെ ജിതേന്ദ്ര അവാദ്, അശോക് ചവാൻ, ധനഞ്ജയ് മുണ്ഡെ, അസ്​ലം ഷെയ്ഖ്, അബ്ദുൾ സത്താർ, സഞ്ജയ് ബൻസോഡ് എന്നിവ കോവിഡ്​ പോസിറ്റീവായിരുന്നു.

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്​ ബാലസാഹേബ് പാട്ടിലിനെ കാരാദിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മഹാരാഷ്​ട്രയിൽ നിലവിൽ 151865 കോവിഡ്​ ബാധിതരാണുള്ളത്​. 19427 പേർ കോവിഡിനെ തുടർന്ന്​ മരിക്കുകയും ചെയ്​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.