കൊൽക്കത്ത: ഇന്ത്യയിലെ കടുവ സേങ്കതങ്ങളിൽ ചിത്രീകരണം നടത്താൻ ബി.ബി.സി സംഘത്തിന് അനുമതി നൽകരുതെന്ന് വനം–പരിസ്ഥിതി മന്ത്രാലയം. ബി.ബി.സി ദക്ഷിണേഷ്യൻ കറസ്പോണ്ടൻറ് ജസ്റ്റിൻ റൗലറ്റിനും സംഘാംഗങ്ങൾക്കും ഇന്ത്യൻ കടുവ സേങ്കതങ്ങളിൽ പ്രവേശിക്കാനും ചിത്രീകരണം നടത്താനും അനുമതി നൽകരുതെന്നാണ് വനം മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബി.ബി.സി സംഘാംഗങ്ങൾക്ക് വിസ അനുവദിക്കരുതെന്നും അഞ്ചു വർഷത്തേക്ക് അനുമതി നിഷേധിക്കണമെന്നുമാണ് ആവശ്യം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.റ്റി.സി.എ) അസി.ഇൻസ്പെക്ടർ ജനറൽ വൈഭവ് സി. മാത്തുറാണ് ബി.ബി.സിയെ ദേശീയോദ്യാനങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരിക്കുന്നത്.
അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ കണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയുന്നതിന് ഗാർഡുകൾക്ക് നൽകിയ അധികാരത്തെ പരിഹസിച്ചുകൊണ്ട് ‘‘വൺ വേൾഡ്: കില്ലിങ് ഫോർ കൺസർവേഷൻ’ എന്ന പേരിൽ റൗലറ്റും സംഘവും ഡോക്യുമെൻററി തയാറാക്കി സംപ്രേക്ഷണം ചെയ്തിരുന്നു. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഒറ്റെകാമ്പൻ കണ്ടാമൃഗങ്ങളുള്ള കാസിരംഗയിൽ വേട്ടക്കാരെ കണ്ടാൽ വെടിവെച്ചു കൊല്ലാൻ ഗാർഡുകൾ അധികാരം നൽകിയിട്ടുണ്ട്. ഇതിനെതിരെയാണ് ബി.ബി.സി ഡോക്യുമെൻററി ചിത്രീകരിച്ചത്.
പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച സംഗ്രഹത്തിൽ നിന്ന് വ്യത്യസ്തമായാണ് കാസിരംഗയിൽ നിന്ന് ഡോക്യുമെൻററി ചിത്രീകരിച്ചത്. മന്ത്രാലയത്തിെൻറ അനുമതി കൂടാതെ സൂര്യാസ്തമയത്തിനു ശേഷവും ചിത്രീകരണം നടത്തിയെന്നും എൻ.റ്റി.സി.എ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ബി.ബി.സി സംഘം ഡോക്യുമെൻററി എടുത്തത്. തെറ്റായ സംഗ്രഹം സമർപ്പിച്ച് ഇന്ത്യയിലെ വന്യജീവി സംരക്ഷണം മോശമാണെന്ന് വരുത്തി തീർക്കുകയാണ് ചെയ്തെന്നും അതിനാൽ നിർമ്മാതാവ് ജസ്റ്റിൽ റൗലറ്റിനെ കരിമ്പട്ടികയിൽ ഉൾപ്പെടുതി ബി.ബി.സിക്ക് തെറ്റുതിരുത്താൻ നിയമപരമായി താക്കീത് ചെയ്യണമെന്നുമാണ് എൻ.റ്റി.സി.എ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.