വാരാണസി: സംസ്കൃതവിഭാഗത്തിൽ നിയമിച്ച മുസ്ലിം അസി. പ്രഫസറെ മാറ്റില്ലെന്ന് ബനാറസ ് ഹിന്ദു സർവകലാശാല. മതമോ ജാതിയോ പരിഗണിക്കാതെ എല്ലാവർക്കും തുല്യ അവസരം നൽകാൻ സ ർവകലാശാല പ്രതിജ്ഞാബദ്ധമാണ്.
സംസ്കൃതസാഹിത്യ വിഭാഗത്തിൽ അസി. പ്രഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെ ആർ.എസ്.എസിെൻറ വിദ്യാർഥി സംഘടനയായ എ.ബി.വി.പി രംഗത്തു വന്നിരുന്നു. ഇതേ തുടർന്നാണ് സർവകലാശാല വിശദീകരണം നൽകിയത്.
യു.ജി.സിയുടെയും കേന്ദ്ര സർക്കാറിെൻറയും മാർഗനിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് സെലക്ഷൻ കമ്മിറ്റി ഫിറോസ് ഖാനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.