‘ഇന്ത്യൻ സമൂഹത്തിൽ മനുസ്മൃതി എങ്ങനെ നടപ്പാക്കാം’; ഫെല്ലോഷിപ്പുമായി ബനാറസ് ഹിന്ദു സർവകലാശാല

ഉത്തർ പ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാല പുതിയ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പ് വിവാദമാകുന്നു. ‘ഇന്ത്യൻ സമൂഹത്തിൽ മനുസ്മൃതി എങ്ങനെ നടപ്പാക്കാം’ എന്നാണ് ഫെല്ലോഷിപ്പിനുള്ള വിഷയമായി നൽകിയിരിക്കുന്നത്.

 


ബിരുദാനന്തര ബിരുദമുള്ള 40 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം എന്നും 25,380 രൂപ മാസം സ്റ്റൈപെൻഡായി ലഭിക്കും എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. യൂനിവേഴ്സിറ്റി ധർമശാത്ര-മീമാംസ വിഭാഗത്തിന് കീഴിലാണ് പഠനം. ധർമശാത്ര-മീമാംസ വിഭാഗം മേധാവി പ്രഫസർ ശങ്കർ കുമാർ മിശ്രയുടെ പേരിലാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു.

"പുതിയ ഇന്ത്യയിൽ നിങ്ങൾക്ക് "ഇന്ത്യൻ സമൂഹത്തിൽ മനുസ്മൃതി എങ്ങനെ നടപ്പാക്കാം" എന്ന് പഠിക്കാൻ പണം ലഭിക്കുന്നു! എന്നിട്ട് അവർ അംബേദ്കറെ സ്വന്തമാക്കാൻ ശ്രമിക്കുന്നു" -എഴുത്തുകാരിയും ജെ.എൻ.യു പ്രഫസറുമായ ജി. അരുണിമ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Banaras Hindu University’s new project, “Applicability of Manusmriti in Indian Society”

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.