പുതുച്ചേരി: ലഫ്റ്റനൻറ് ഗവര്‍ണര്‍ കിരണ്‍ബേദി പുതുച്ചേരി വിടണമെന്നും അവരെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ഡി.എം.കെ, വി.സി.കെ, രണ്ട് ഇടതുപക്ഷ പാർട്ടികൾ എന്നിവർ സംയുക്തമായി പുതുച്ചേരിയിൽ ആഹ്വാനം ചെയ്ത ബന്ദിൽ അക്രമസംഭവങ്ങൾ അരങ്ങേറി. തമിഴ്നാട്ടിൽ നിന്നെത്തിയ ബസുകൾക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. കടകേമ്പാളങ്ങൾ മിക്കതും അടഞ്ഞുകിടന്നു.
പ്രതിപക്ഷ പാർട്ടികളുടെ ബന്ദ് അനാവശ്യമാണെന്നും അതുമൂലം കോടികളുടെ വരുമാന നഷ്ടമുണ്ടായെന്നും കിരൺ ബേദി പ്രതികരിച്ചു.
സർക്കാറിനോട് ആലോചിക്കാതെ ബി.ജെ.പി നേതാക്കളായ മൂന്നു അംഗങ്ങളെക്കൂടി നിയമസഭയില്‍ ഉള്‍പ്പെടുത്തിയ ബേദിയുടെ നടപടിയിക്കെതിരെയാണ് പ്രതിഷേധം ശക്തമായികൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.