ആലപ്പുഴ: മൈസൂരിൽ നിന്നും ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധന വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരാഴ്ചക്കകം ചർച്ച നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിരോധനത്തിന് അനുകൂലമായാണ് കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. എങ്കിലും വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് വ്യക്തമാക്കി കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.മൈസൂരുവില്‍ നിന്നുള്ള രാത്രി യാത്രക്ക് സമാന്തര പാത ഉപയോഗിക്കണമെന്നും നിലവിലെ രാത്രിയാത്രാ നിരോധനം തുടരണമെന്നുമാണ് അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വനപാതയില്‍ കൂടി രാത്രിയില്‍ വാഹനങ്ങള്‍ പോകുന്നത് വന്യമൃഗങ്ങളുടെ ആവാസ്ഥവ്യവസ്ഥയെ ബാധിക്കുന്നുവെന്നും മൃഗങ്ങൾ വാഹനങ്ങളിടിച്ച് ചാകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, രാത്രികാലയാത്ര നിരോധനം പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിൻമാറി ബദൽ നിർദേശം സമർപ്പിക്കാനാണ് കേരളത്തിെൻറ ശ്രമം. കേരള,കര്‍ണാടക സര്‍ക്കാരുകളുടെ പൊതുഗതാഗത സര്‍വീസുകള്‍ മാത്രം രാത്രികാലങ്ങളില്‍ കടത്തിവിടുന്ന രീതിയിലുള്ള ബദല്‍ നിര്‍ദേശം സുപ്രീംകോടതിയിൽ മുന്നോട്ട് വെക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.