ബംഗളൂരു: ആറാം ദിവസം കാട്ടുതീയണഞ്ഞപ്പോൾ ബന്ദിപ്പൂരിൽ അവശേഷിച്ചത് ചാരവും കത്തിക് കരിഞ്ഞ മരങ്ങളും. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബന്ദിപ്പൂർ കടുവസങ്കേതത്തിൽ പടർന്ന കാട് ടുതീ ചൊവ്വാഴ്ച രാവിലെയോടെ പൂർണമായും നിയന്ത്രണ വിധേയമാക്കി. തീ അണച്ചെങ്കിലും പലയിടത്തും പുക ഉയരുന്നുണ്ട്. ഊട്ടി-മൈസൂരു റോഡിലെ ബന്ദിപ്പൂർ വനമേഖലയിലാണ് കഴിഞ്ഞ അഞ്ചുദിവസമായി കാട്ടുതീ സംഹാര താണ്ഡവമാടിയത്. കിലോമീറ്ററുകളോളം ദൂരത്തിൽ വനമേഖലതന്നെ അപ്രത്യക്ഷമായി.
ദിവസങ്ങളായി ഉറക്കമൊഴിച്ച് സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ജീവനക്കാരും ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനുശേഷം ആറാം ദിവസം തീ അണഞ്ഞപ്പോൾ എങ്ങും ചാരവും പുകയും മാത്രമാണ് അവശേഷിക്കുന്നത്. പുക ഉയരുന്നതിനാൽതന്നെ മുൻകരുതലെന്ന നിലയിൽ ഫയർഫോഴ്സ് അധികൃതരും വനംവകുപ്പ് ജീവനക്കാരും വനമേഖലയിൽ ക്യാമ്പ് ചെയ്യുന്നത് തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ ചൽമല്ല മേഖലയിലെ വനത്തിൽ വ്യോമസേനയുടെ രണ്ടു ഹെലികോപ്ടറിൽ വെള്ളം പമ്പ് ചെയ്തു. കർണാടക വനം മന്ത്രി സതീഷ് ജാർക്കിഹോളി ബന്ദിപ്പൂർ മേഖലയിലെത്തി ചൊവ്വാഴ്ചയും ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി. ജില്ല ചുമതലയുള്ള മന്ത്രി സി. പുട്ടരംഗ ഷെട്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച ബന്ദിപ്പൂരിൽ എവിടെയും പുതുതായി തീപടർന്നിട്ടില്ലെന്നും എല്ലാഭാഗത്തെയും തീ അണക്കാൻ കഴിഞ്ഞതായും കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശ്രീധർ പുന്നാട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.