ബംഗളൂരു: ഫേസ്ബുക്കിൽ പ്രവാചക നിന്ദ പോസ്റ്റിട്ടതിനെതിരെ ബംഗളൂരു ഇൗസ്റ്റ് മേഖലയിലുണ്ടായ പ്രതിഷേധം, അക്രമത്തിലും വെടിവെപ്പിലും കലാശിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ബംഗളൂരു സ്വദേശിയായ സൈദ് സാദിഖ് അലി(44) യെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇയാളാണ് സംഭവത്തിെൻറ മുഖ്യ ആസൂത്രകനെന്നാണ് എൻ.ഐ.എ പറയുന്നത് ബംഗളൂരു അക്രമ കേസ് ഒൗദ്യോഗികമായി ഏറ്റെടുത്ത തൊട്ടടുത്ത ദിവസമാണ് എൻ.ഐ.എയുടെ നിർണായക അറസ്റ്റ്.
കെ.ജി ഹള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിലും പൊതുമുതൽ നശിപ്പിച്ചതിലും സ്റ്റേഷൻ പരിസരത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചതിലുമുള്ള ഗൂഢാലോചനയിൽ സൈദ് സാദിഖ് അലിക്ക് മുഖ്യ പങ്കുണ്ടെന്നാണ് പറയുന്നത്. സ്വകാര്യ ബാങ്കിൽ റിക്കവറി ഏജൻറായി േജാലിചെയ്യുന്ന സൈദ് സാദിഖ് അലി അക്രമം നടന്നശേഷം ആഗസ്റ്റ് 11 മുതൽ ഒളിവിലായിരുന്നുവെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
ആഗസ്റ്റ് 11ന് രാത്രി ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 61 കേസുകളിൽ 300ലേറെ പേർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.