താണെ: ഇന്ത്യയിൽ അനധികൃതമായി തങ്ങിയ ആറു ബംഗ്ലാദേശികൾക്ക് നാലുവർഷം തടവുശിക്ഷ വ ിധിച്ച് താണെ കോടതി. അഡീഷനൽ സെഷൻസ് ജഡ്ജി എൻ.എച്ച്. മഖരെയുടേതാണ് വിധി. ഒാരോര ുത്തർക്കും 5000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
ഭീവണ്ടി ടൗണിനടുത്തുള്ള ജനവാസ മേ ഖലയിലെ കെട്ടിടത്തിൽ കഴിഞ്ഞ മാർച്ചിൽ താണെയിലെ ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ റെ യ്ഡിലാണ് പാസ്പോർേട്ടാ മറ്റു രേഖകളോ ഇല്ലാതെ താമസിക്കുന്ന ആറു ബംഗ്ലാദേശികളെ പിടികൂടിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
പിയാരൊ ഹുസൈൻ അലി ശൈഖ് (22), മണിക് ഫരീദ് ശൈഖ് (20), ഫാറൂഖ് സൈഫുൽ ആലം (20), സാബുജി മുജിദ് ശൈഖ് (22), മുഹമ്മദ് ബിലാൽ മുഹമ്മദ് ആലം ശൈഖ് (22), മുഹമ്മദ് അൽ അമീൻ മുഹമ്മദ് (20) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
ജോലി അന്വേഷിച്ചാണ് തങ്ങൾ ഇന്ത്യയിലേക്ക് വന്നതെന്ന് ഇവർ പറഞ്ഞതായി ജഡ്ജി അറിയിച്ചു. കുടുംബാംഗങ്ങൾ ഇവരെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ജയിലിൽ അടച്ചാൽ ഇവരുടെ കുടുംബം പട്ടിണിയിലാവുമെന്നും ദയവുണ്ടാകണമെന്ന് അപേക്ഷിച്ചതായും ജഡ്ജി അറിയിച്ചെങ്കിലും ആരോപിതർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ശഠിച്ചു.
തുടർന്ന് ആറു പേർക്കും നാലു വർഷത്തെ തടവും പിഴയും വിധിക്കുകയായിരുന്നു. ജയിൽശിക്ഷ കഴിഞ്ഞാലുടൻ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടാകണമെന്ന് കോടതി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.