ബംഗളൂരു: ഭീകരസംഘടനയായ അൻസാർ ബംഗ്ലയിലെ ഭീകരൻ ഫൈസൽ അഹ്മദിനെ ബംഗളൂരുവിൽ നിന്ന് കൊൽക്കത്ത പൊലീസ് അറസ്റ്റ്ചെയ്തു. ബംഗ്ലാദേശിലെ ശാസ്ത്ര എഴുത്തുകാരനും ബ്ലോഗറുമായ ആനന്ദ് വിജയ് ദാസിന്‍റെ കൊലപാതകക്കേസിൽ ഇയാളെ അന്വേഷിച്ചുവരുകയായിരുന്നു. ബംഗ്ലാദേശിലെ സിൽഹെട്ടിൽ 2015ലാണ് ഫൈസലും മറ്റ് മൂന്നുപേരും ചേർന്ന് ആനന്ദിനെ കൊന്നത്.
കേസിൽ ബംഗ്ലാദേശ് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫൈസൽ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് ബംഗ്ലാദേശ് പൊലീസ് കൊൽക്കത്ത പൊലീസിനെ അറിയിച്ച് പിടികൂടാൻ സഹായം ആവശ്യപ്പെട്ടു. തുടർന്നാണ് ഇയാളെ കൊൽക്കത്ത പൊലീസ് ബൊമ്മനഹള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗളൂരുവിൽ കാർ ഡ്രൈവറായി കഴിയുകയായിരുന്നു. ഇന്ത്യൻ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ ഇയാൾക്കുണ്ടായിരുന്നു. മിസോറമിലെയും അസമിലെയും വ്യാജമേൽവിലാസം നൽകിയാണ് ഇവ സംഘടിപ്പിച്ചത്. ഇയാൾക്ക് അൽഖ്വയ്ദയുമായി ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.