ന്യൂഡൽഹി: പൊതുമേഖല ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതി രെ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. ബാങ്ക് ഉേദ്യാഗസ്ഥരുടെ സംഘടന കളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഉറപ്പു നൽകിയ സാഹചര്യത്തിലാണ് പണിമ ുടക്ക് മാറ്റാൻ തീരുമാനിച്ചത്.
സെപ്റ്റംബർ 12നാണ് ബാങ്ക് ഉേദ്യാഗസ്ഥരുടെ സംഘടനകൾ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺെഫഡറേഷൻ, ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ നാഷനൽ ബാങ്ക് ഓഫിസേഴ്സ് കോൺഗ്രസ്, നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫിസേഴ്സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നൽകിയിരുന്നത്.
10 പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കാൻ ആഗസ്റ്റ് 30നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.