ഇന്ന്​ ബാങ്ക്​ ജീവനക്കാരുടെ ദേശീയ പണിമുടക്ക്

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ച്​ ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നു. ബാങ്ക്​ ജീവനക്കാരുടെ സംയുക്ത സംഘടനകളാണ്​ ദേശീയ പണിമുടക്കിന്​ ആഹ്വാനം ചെയ്​തത്​. വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കുന്നതിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് നടത്തുന്നത്.

ബാങ്ക് ജീവനക്കാർ ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തും. സമരത്തെയും അവധികളെയും തുടർന്ന് ബാങ്കുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടർച്ചയായി അടഞ്ഞ് കിടക്കുകയാണ്.
പുതുതലമുറ സ്വകാര്യബാങ്കുകളിലെ ജീവനക്കാര്‍ സമരം ചെയ്യുന്നില്ല. തുടര്‍ച്ചയായ രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന്​ എസ്​.ബി.​െഎ അറിയിച്ചു.

Tags:    
News Summary - Bank strike -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.