കട്ടക്: ബാങ്കിങ് രംഗത്തെ ജനവിരുദ്ധ പരിഷ്കാരങ്ങൾക്കെതിെര ബാങ്ക് ജീവനക്കാർ പ്രേക്ഷാഭത്തിനൊരുങ്ങുന്നു. പ്രേക്ഷാഭത്തിെൻറ ആദ്യപടിയായി യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസിെൻറ നേതൃത്വത്തിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ പണിമുടക്കും. ഇതിെൻറ വിശദാംശങ്ങൾ ഇൗമാസം 16ന് ചേരുന്ന യു.എഫ്.ബി.യു ദേശീയ യോഗം തീരുമാനിക്കും. തലേന്ന് ഒരു ലക്ഷം ബാങ്ക് ജീവനക്കാർ പെങ്കടുക്കുന്ന പാർലമെൻറ് മാർച്ച് നടക്കും. അതിെൻറ തുടർച്ചയായി 48 മണിക്കൂർ ബാങ്ക് ഹർത്താൽ ആചരിക്കാൻ ഒഡിഷയിലെ കട്ടക്കിൽ ചേർന്ന നാഷനൽ കോൺഫെഡറേഷൻ ഒാഫ് ബാങ്ക് എംപ്ലോയീസ് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.
പൊതുമേഖലാ ബാങ്കുകളെ തകർക്കുന്ന നടപടി പ്രതിരോധിക്കാൻ ദേശീയ പ്രക്ഷോഭം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകൾ 1,50,000 കോടിയുടെ പ്രവർത്തന ലാഭം ഉണ്ടാക്കിയിട്ടും വെറും 572 കോടിയാണ് അറ്റാദായം കാണിച്ചത്. 2017-‘18, 18-‘19 സാമ്പത്തിക വർഷങ്ങളിൽ ഒരു ലക്ഷം കോടി വീതം ലാഭത്തിൽനിന്ന് കിട്ടാക്കടം എഴുതിത്തള്ളാൻ നീക്കി വെക്കണമെന്നാണ് ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
നിർദിഷ്ട ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ് (എഫ്.ആർ.ഡി.െഎ) ബിൽ എസ്.ബി.െഎ അടക്കമുള്ള ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ലിക്വിഡേറ്റ് ചെയ്യാൻ വരെ അധികാരം നൽകുന്നതാണെന്ന് എൻ.സി.ബി.ഇ ജനറൽ സെക്രട്ടറി സഞ്ജീവ്കുമാർ ബന്ദ്ലിഷ് യോഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.