ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന് കോവിഡ് ബാധ സ്ഥിരീകരിച്ചു.
രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈ 29 മുതൽ ഒരാഴ്ചക്കാലത്തേക്ക് ഗവർണർ സ്വയം ക്വാറൻറീനിലായിരുന്നു.
ഒരാഴ്ച മുമ്പ് രാജ്ഭവനിലെ 84 അഗ്നിശമന - സുരക്ഷ വിഭാഗം ജീവനക്കാർക്കും കോവിഡ് ബാധിച്ചിരുന്നു. ഇൗ നിലയിലാണ് ഗവർണറെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
രോഗം സ്ഥിരീകരിച്ചതോടെ ഞായറാഴ്ച രാവിലെ ചെന്നൈ ആൽവാർപേട്ടയിലെ കാവേരി ആശുപത്രിയിൽ ഗവർണറെ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലാത്ത സാഹചര്യത്തിൽ രാജ്ഭവനിൽ നിരീക്ഷണത്തിലാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
കാവേരി ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ ടീം ഗവർണറുടെ ചികിത്സക്ക് നേതൃത്വം നൽകുമെന്ന് ആശുപത്രി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. 81കാരനായ ബൻവാരിലാൽ പുരോഹിത് 2017 സെപ്റ്റംബർ 30നാണ് തമിഴ്നാട് ഗവർണറായി നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.