ബര്‍ഖ ദത്ത് എന്‍.ഡി.ടി.വി വിട്ടു

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് എന്‍.ഡി.ടി.വിയില്‍നിന്ന് രാജിവെച്ചു. 21 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് എന്‍.ഡി.ടി.വിയില്‍നിന്നുള്ള പടിയിറക്കം. ബര്‍ഖക്ക് സ്വന്തമായി ചാനല്‍ തുടങ്ങാനുള്ള പദ്ധതിയുണ്ട്.

അതോടൊപ്പം വാഷിങ്ടണ്‍ പോസ്റ്റിന്‍െറ കോളമിസ്റ്റാകാന്‍ കാരാറിലേര്‍പ്പെട്ടിട്ടുണ്ട്.  ചാനല്‍വിടുന്ന കാര്യം ബര്‍ഖ തന്നെയാണ് ഞായറാഴ്ച  ട്വീറ്റ് ചെയ്തത്. നേരത്തെ എന്‍.ഡി.ടി.വി ഗ്രൂപ് എഡിറ്റര്‍ സ്ഥാനം രാജിവെച്ച ബര്‍ഖ കണ്‍സള്‍ട്ടിങ് എഡിറ്ററായി തുടരുകയായിരുന്നു.

 

Tags:    
News Summary - barkha dutt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.