കടുപ്പിച്ച് ഇന്ത്യ; ബ്രിട്ടീഷ് ഹൈക്കമീഷനുള്ള സുരക്ഷ കുറച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമീഷനുള്ള സുരക്ഷ കുറച്ച് കേന്ദ്രസർക്കാർ. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷന് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് നടപടി. ബുധനാഴ്ച ഉച്ചയോടെയാണ് ബ്രിട്ടീഷ് ഹൈകമീഷന് മുന്നിലെ ബാരിക്കേഡുകൾ നീക്കം ചെയ്തത്. ഹൈകമീഷണറുടെ വസതിക്കുമുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്.

അതേസമയം സുരക്ഷ കുറച്ചതുമായി ബന്ധപ്പെട്ട് ഒദ്യോഗിക സ്ഥിരീകരണം കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഞാ​യ​റാ​ഴ്ചയാണ് ഖലിസ്താൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ആക്രമിച്ചത്. ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി​. സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച ഇ​ന്ത്യ ബ്രി​ട്ടീ​ഷ് ഹൈ​ക​മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

യു.​എ​സി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലും ഖലിസ്താൻ അനുകൂലികൾ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ആ​ക്ര​മിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. 

Tags:    
News Summary - Barricades Outside UK High Commission In Delhi Removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.