മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി അദാനി; ആരോപണങ്ങൾ അടിസ്ഥാനരഹിതം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. തന്റെ വളര്‍ച്ചയ്ക്കും ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന പദവിക്കും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഒരു ടെലിവിഷന് നലകിയ അഭിമുഖത്തിലായിരുന്നു അദാനിയുടെ പ്രതികരണം.

തനിക്കെതിരെ ഇപ്പോള്‍ വരുന്നത് മുഴുവനും വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും, തന്റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ നേതാവിനും പങ്കില്ലെന്നും അദാനി പറഞ്ഞു. തങ്ങള്‍ രണ്ടുപേരും ഒരേ സംസ്ഥാനത്തു നിന്നു വരുന്നതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റേതൊരു ബിസിനസുകാരമായും മോദിക്ക് ഉള്ളതുപോലുള്ള ബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും അ​ദാനി പറഞ്ഞു.

കുറഞ്ഞിരുന്നു. മൂല്യത്തിൽ 120 ബില്യൺ ഡോളറാണ് ഇടഞ്ഞത്. വിൽപന സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് അദാനി ഓഹരികളുടെ വില വലിയ രീതിയിൽ ഇടിഞ്ഞത്.

ഒരുഘട്ടത്തിൽ 30 ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് വില നേരിയ രീതിയിൽ ഉയർന്ന് നഷ്ടം 11 ശതമാനമാക്കി കുറച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അദാനി എന്റർപ്രൈസിന്റെ വില 60 ശതമാനമാണ് ഇടിഞ്ഞത്.

അദാനി ഗ്രീൻ എനർജി 51 ശതമാനവും ടോട്ടൽ ഗ്യാസ് 58 ശതമാനവും ട്രാൻസ്മിഷൻ 50 ശതമാനവും ഇടിഞ്ഞു. അദാനി ഓഹരികളിൽ ഉൾപ്പടെ കൃത്രിമം കാണിച്ചാണ് പിടിച്ചുനിൽക്കുന്നതെന്ന ആരോപണമാണ് ഹിൻഡൻബർഗ് ഉയർത്തിയത്.

പാര്‍ലെന്റില്‍ വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. സുപ്രീംകോടതിയുടെ നേത്യത്വത്തില്‍ അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാര്‍ ആവശ്യമുന്നയിച്ചു.

എല്‍.ഐ.സിയില്‍ നിന്നുമുള്ള പണമെടുപ്പും എസ്.ബി.ഐയില്‍ നിന്നെടുത്ത കടവും മറ്റ് സാമ്പത്തിക ഇടപാടുകളും സുപ്രീം കോടതിയുടെയോ, ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെയോ നേത്യത്വത്തില്‍ അന്വേക്ഷിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തമായ തീരുമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.

സ്വതന്ത്ര ഏജന്‍സിക്കു മാത്രമേ എല്‍.ഐ.സിയോ, എസ്.ബി.ഐയോ അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തുന്നത് പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കോണ്‍ഗ്രസ് എം. പി ജയറാം രമേശും അഭിപ്രായപ്പെട്ടു.


Tags:    
News Summary - ‘Baseless allegation’: Adani dismisses PM Modi connection for his rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.