യുവതിയെ മാനഭം​ഗപ്പെടുത്താൻ ശ്രമം; എ.എസ്.ഐയെ നാട്ടുകാർ പിടികൂടി

ചണ്ഡി​ഗഡ്: യുവതിയെ മാനഭം​ഗപ്പെടുത്താൻ ശ്രമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെകറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പഞ്ചാബിലെ ബതിണ്ടയിലാണ് സംഭവം. ബുച്ചോ പട്ടണലത്തിൽ യുവതിയുടെ വീട്ടിൽ വെച്ചാണ് പൊലീസ് ഉദ്യോ​ഗസ്ഥനെ പിടികൂടിയത്.

ബതിണ്ട പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗുർവിന്ദർ സിങ്ങാണ് അറസ്റ്റിലായത്. മകനെ ലഹരിമരുന്ന് കേസിൽ ഉൾപ്പെടുത്തി കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മാനഭം​ഗത്തിന് ശ്രമിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കേസെടുത്തുവെന്നും ​ഗുർവീന്ദർ സിങ്ങിനെ പിരിച്ചുവിടാനുള്ള നടപടികളായെന്നും ബതിണ്ട എസ്.എസ്.പി ഭൂപിന്ദർജിത് സിങ് പറഞ്ഞു.

Tags:    
News Summary - Assistant Sub-Inspector, raping a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.