ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കന്നുകാലി വിജ്ഞാപനം പിൻവലിക്കണമെന്ന് സി.പി.എമ്മും സി.പി.െഎയും. ജനങ്ങളെ വിഭജിക്കുന്ന ആഹാരക്രമം അടിച്ചേൽപിക്കാനുള്ള മോദി സർക്കാറിെൻറ അജണ്ടക്ക് നിയമപരിരക്ഷ നൽകുന്നതാണ് വനം -പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനമെന്ന് സി.പി.എം പി.ബി കുറ്റപ്പെടുത്തി. സംഘ്പരിവാർ തീരുമാനമാണ് ബി.ജെ.പി സർക്കാർ നടപ്പാക്കിയതെന്ന് സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റും പ്രസ്താവിച്ചു.
കന്നുകാലി കശാപ്പും വിൽപനയും നിരോധിച്ചുള്ള വിജ്ഞാപനം കേന്ദ്ര സർക്കാറിെൻറ നിഷ്ഠുരമായ നടപടിയാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. രാജ്യത്ത് മൃഗപരിപാലനത്തിൽ ഏർപ്പെട്ട കോടിക്കണക്കിന് കർഷകരുടെ നിത്യജീവിതത്തെ നശിപ്പിക്കുന്നതും പരമ്പരാഗത കാർഷിക മേളകളെ ഇല്ലായ്മ ചെയ്യുന്നതും ഉപയോഗമില്ലാത്ത കന്നുകാലികളെ തീറ്റിപ്പോറ്റുന്നതുവഴി അനാവശ്യ ഭാരം കർഷകർക്ക് മേൽ കയറ്റിവെക്കുന്നതുമാണ്.
കാർഷിക ചെലവ് മൂലമുള്ള ആത്മഹത്യ നിരക്ക് വർധിപ്പിക്കുന്നതുകൂടിയാണിത്. തുകൽ, മാംസ കയറ്റുമതി വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റംകൂടിയാണിതെന്നും പ്രസ്താവിച്ചു. കറവയുള്ള പശുക്കളെയോ പണിയെടുപ്പിക്കുന്ന കന്നുകാലികളെയോ കശാപ്പുശാലയിലേക്ക് കർഷകരോ ഡെയറി ഉടമകളോ നൽകാറില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് സി.പി.െഎ സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
കന്നുകാലികളെ അവയുടെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുക അസംഭവ്യമായതിനാൽ കോടിക്കണക്കിന് എണ്ണത്തെ അനാഥമായി ഉപേക്ഷിക്കുന്ന സ്ഥിതിയാവും ഉണ്ടാവുക. സർക്കാറിെൻറ തീരുമാനം മാംസാഹാരം കഴിക്കുന്നത് സംബന്ധിച്ചുള്ളത് മാത്രമല്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.