ന്യൂഡൽഹി: 1000 കോടിയുടെ ബിനാമി ഭൂമിയിടപാട് കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിെൻറ മകൾക്കും ഭർത്താവിനും ആദായനികുതി വിഭാഗം നോട്ടീസയച്ചു. ലാലുവിെൻറ മകളും രാജ്യസഭാംഗവുമായ മിസ ഭാരതി, ഭർത്താവ് ശൈലേഷ് കുമാർ എന്നിവരോടാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. കേസിൽ മിസയുടെ ചാർേട്ടഡ് അക്കൗണ്ടൻറ് രാജേഷ് കുമാർ അഗർവാൾ അറസ്റ്റിലായതിന് പിറകെയാണ് ആദായനികുതി വകുപ്പിെൻറ നടപടി.
മിസയുമായി ബന്ധമുള്ള കമ്പനി നടത്തിയ ഭൂമിയിടപാടുകൾക്ക് നിയമവിരുദ്ധമായി സഹായങ്ങൾ ചെയ്തുകൊടുെത്തന്നാരോപിച്ചാണ് അഗർവാളിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മേയ് 16ന് ആദായനികുതി വകുപ്പ് 24ഒാളം ഇടങ്ങളിൽ പരിശോധന നടത്തുകയും കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കമുള്ള രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹിയിലെ ബിജ്വാസാൻ മേഖലയിൽ വൻതോതിൽ ഭൂമി ഇടപാടുകൾ നടത്തിയ ‘മിഷാലി പാക്കേഴ്സ് ആൻഡ് പ്രിേൻറഴ്സ് ലിമിറ്റഡ് കമ്പനി’യുമായി മിസക്കും ഭർത്താവിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ഇവർക്കെതിരെ തിരിഞ്ഞത്.
ഇവരുടെ മൊഴി രേഖെപ്പടുത്താനാണ് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടതെന്ന് ആദായനികുതി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.