കൊൽകത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെയുള്ള കാമ്പയിൻ ബി.ജെ.പിക്ക് 'സെൽഫ് ഗോളായി' മാറി. ബി.ജെ.പി. ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലിപ് ഘോഷിെൻറ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ബംഗാളിൽ ബി.ജെ.പി നേതാവ് പൊലീസ് സ്റ്റേഷന് മുമ്പിൽ കൊല്ലപ്പെട്ട സംഭവത്തിനിടെ ദിലിപ് ഘോഷ് പറഞ്ഞതിങ്ങനെ: 'പശ്ചിമ ബംഗാൾ ഉത്തർപ്രദേശിനെയും ബിഹാറിനെയും പോലെ മാഫിയ ഭരണത്തിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് മുമ്പിൽ വെച്ച് ബി.ജെ.പി കൗൺസിലർ കൊല്ലപ്പെട്ടത് നാണക്കേടാണ്''.
ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മാഫിയ ഭരണമാണുള്ളതെന്ന് ദിലിപ് ഘോഷ് സമ്മതിച്ചത് നല്ല കാര്യമാണെന്ന് പ്രസ്താവനക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
ഹാഥറസിൽ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായതിന് പിന്നാലെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ദേശീയ തലത്തിൽ തന്നെ പ്രതിക്കൂട്ടിലാണ്. തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യമാണ് ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ ദിലിപ് ഘോഷിെൻറ പ്രസ്താവന പ്രതിപക്ഷ കക്ഷികൾ ആയുധമാക്കുമെന്ന് ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.