ബംഗാളിൽ പോളിങ് തുടങ്ങും മുമ്പ് ബോംബേറ്; തൃണമൂൽ നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ സമസേർഗഞ്ച് മണ്ഡലത്തിലെ അക്രമസംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പോളിങ് തുടങ്ങുന്നതിന് മുമ്പ് നടന്ന ബോംബേറുമായി ബന്ധപ്പെട്ടാണ് പ്രാദേശിക നേതാവ് അനാറുൽ ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു സംഭവം.

സമസേർഗഞ്ചിന് പുറമേ ഭവാനിപൂർ​, ജാൻഗിപൂർ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാളും സി.പി.എം സ്ഥാനാർഥി ശ്രീജിബ്​ ബിശ്വാസും തമ്മിലാണ്​ പ്രധാന മത്സരം.

ബംഗാൾ മുഖ്യമന്ത്രിപദം നിലനിർത്താൻ മമതക്ക്​ ജയം അനിവാര്യമാണ്​. കോൺഗ്രസ്​ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി 15 കമ്പനി കേന്ദ്രസേനയെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്​.

Tags:    
News Summary - Bengal Bypoll: Local TMC leader Anarul Haque arrested after bombs hurled ahead of bypolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.