കൊൽക്കത്ത: നീതിന്യായ സംവിധാനത്തിന്‍റെ സ്വതന്ത്രമായ പ്രവർത്തനത്തിന് സംരക്ഷണമൊരുക്കി പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അനുകൂലമായി ഉണ്ടായ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ചില അഭിഭാഷകർ കൊൽക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് രാജശേഖർ മന്തക്കെതിരെ നടത്തിയ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് സംരക്ഷണം നൽകാൻ ഗവർണർ മുഖ്യമന്ത്രിക്ക് നിർദേശം നൽകിയത്.
സമരത്തെ തുടർന്ന് ചീഫ് ജസ്റ്റിസിന് കുറച്ചു സമയം കോടതിയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു. തുടർന്ന് ചീഫ് ജസ്റ്റിസുമായി സംസാരിച്ച ഗവർണർ കോടതിയുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചു. കോടതിയുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഗവർണറെ സന്ദർശിക്കാൻ മുഖ്യമന്ത്രി മമത ബാനർജി നിർദേശം നൽകി.
ഗവർണർ ഇവരുമായി ആശയവിനിമയം നടത്തി. ഒരു സാഹചര്യത്തിലും ജുഡീഷ്യറിയുടെ അന്തസിന് കോട്ടം തട്ടരുതെന്ന് ഡോ. ആനന്ദബോസ് ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.