കൊൽക്കത്ത: പശുവിൽപാലിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്ന ബംഗാൾ ബി.ജെ.പി നേതാവ് ദിലീപ് ഘോഷിെൻറ ‘സിദ്ധാന്തം’ കേട്ടറിഞ്ഞ് ഒരു ബംഗാൾ സ്വദേശി ചെയ്തതെന്താണെന്നറിയേണ്ടേ? ര ണ്ട് പശുക്കളുമായി നേരെയങ്ങ് ധനകാര്യ സ്ഥാപനത്തിന് മുന്നിലെത്തി. പാലിൽ സ്വർണമുണ്ടെന്ന ല്ലേ, അപ്പോൾ പശുവിനെ സ്വർണപ്പണയം വെച്ചാൽ കാശു തരേണ്ടതല്ലേ? ചോദ്യം ന്യായമാണെങ്കിലും അധികൃതർ അതുകേട്ട് അന്തംവിട്ടു.
‘പശുവിൽ പാലിൽ സ്വർണമുണ്ടെന്ന് പറഞ്ഞതായി കേട്ടറിഞ്ഞു. എനിക്ക് 20 പശുക്കളുണ്ട്. അതിനെ ആശ്രയിച്ചാണ് ജീവിതം. കച്ചവടം മെച്ചപ്പെടുത്താൻ കാശുവേണം. അതിന് സ്വർണപ്പണയം വെക്കാൻ രണ്ട് പശുക്കളെ ഞാനിങ്ങ് െകാണ്ടുപോന്നു -പശ്ചിമബംഗാളിലെ ദാൻകുനിയിലെ മണപ്പുറം ഫിനാൻസിെൻറ ശാഖയിൽ എത്തിയയാൾ പറഞ്ഞു.
ഇന്ത്യൻ പശുക്കൾ സ്വർണം ഉൽപാദിപ്പിക്കുമെന്ന ബി.ജെ.പി നേതാവിെൻറ സിദ്ധാന്തം സമൂഹമാധ്യമങ്ങളിൽ വൻ ട്രോളുകൾക്ക് വകയൊരുക്കിയിരുന്നു. പശുക്കളെ സ്വർണവായ്പക്ക് കൊണ്ടുവന്നത് ഒരാൾ മാത്രമെല്ലന്നാണ് സൂചന. ഗാരൽഗച്ച ഗ്രാമപഞ്ചായത്ത് മുഖ്യൻ മനോജ് സിങ് പറയുന്നതനുസരിച്ച് നിരവധി പേരാണ് സമാനമായ ആവശ്യം ഉന്നയിച്ചത്. 16 ലിറ്റർ വരെ പാൽ ഉൽപാദിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ട് സ്വർണവായ്പക്ക് അർഹതയുണ്ടെന്നും അവർ ആവശ്യമുന്നയിച്ചതായി ഇദ്ദേഹം പറയുന്നു. സഹികെട്ട ഗ്രാമമുഖ്യൻ ഈ ‘സിദ്ധാന്ത’മവതരിപ്പിച്ചതിന് ദിലീപ് ഘോഷിന് നൊേബൽ സമ്മാനം തന്നെ നൽകണമെന്ന ‘കൊട്ടും’ കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.