കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരത്തിൽ രണ്ട് പേർ പിന്മാറി. തങ്ങളുടെ അറിവില്ലാതെയാണ് സ്ഥാനാർഥിയാക്കിയെന്ന് കാണിച്ചാണ് രണ്ടു പേരുടെയും പിന്മാറ്റം.
മരണപ്പെട്ട കോൺഗ്രസ് നേതാവ് സോമൻ മിത്രയുടെ ഭാര്യ ശിഖ മിത്രയാണ് പിന്മാറിയവരിൽ ഒരാൾ. തൃണമൂൽ എം.എൽ.എ മാലാ സാഹയുടെ ഭർത്താവ് തരുൺ ഷായാണ് മറ്റൊരാൾ. തരുൺ ഷായെ കാസിപൂർ-ബെൽഗാച്ചിയ സീറ്റിലാണ് ബി.ജെ.പി നിശ്ചയിച്ചത്. ചൗരിങ്ക മണ്ഡലത്തിലാണ് ശിഖ മിത്രയെ സ്ഥാനാർഥിയാക്കിയത്.
തന്‍റെ അനുവാദമില്ലാതെയാണ് സ്ഥാനാർഥിയാക്കിയതെന്നും ബി.ജെ.പിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ശിഖ മിത്ര പ്രതികരിച്ചു. അമ്മയെ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ശിഖയുടെ മകൻ രോഹൻ മിത്രയും അഭ്യർഥിച്ചു.
അനുവാദമില്ലാതെയാണ് സ്ഥാനാർഥിയാക്കിയതെന്നും താൻ എക്കാലത്തും തൃണമൂലിനൊപ്പമാണെന്നും തരുൺ ഷായും പ്രതികരിച്ചു. നേരത്തെ സമാനമായ രീതിയിൽ വയനാട്ടിൽ മാനന്തവാടിയിൽ മണികണ്ഠനെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും അനുവാദമില്ലാതെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.