അവർ ബൈക്കുകളിൽ വന്നു; വീടുകൾക്ക് തീവെച്ചു, അക്രമം അഴിച്ചുവിട്ടു

കൊൽക്കത്ത: ബംഗാളിലെ കലാപ ബാധിത പ്രദേശമായ 24 പർഗാനയിലെ  ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക പ്രദേശങ്ങളിൽ ഇന്ന് സമാധാനം നിലനിൽക്കുന്നില്ല. എന്നാൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമയോടെ ജീവിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. മോട്ടോര്‍ ബൈക്കുകളില്‍ പുറത്ത് നിന്നും ആളുകള്‍ വന്നാണ് ഈ ഗ്രാമങ്ങളില്‍ അക്രമം അഴിച്ച് വിട്ടതെന്ന് ഗ്രാമീണര്‍ ഒന്നടങ്കം പറയുന്നു. 

മോട്ടോര്‍ ബൈക്കുകളില്‍ അവര്‍ വരുന്നത് കണ്ടപ്പോൾതന്നെ ഞങ്ങൾ വീടിനുള്ളില്‍ ഒളിച്ചു. ഗ്രാമീണരില്‍ ഒരാളായ ഷാജഹാന്‍ മൊണ്ടാല്‍ പറയുന്നു. ഫേസ്ബുക്കില്‍ പ്രവാചകനെതിരെ പോസ്റ്റിട്ട 17കാരനെ തേടിയാണ് അവര്‍ വന്നത്. 

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഗ്രാമീണരുടെ വാക്കുകൾ. ബി.ജെ.പിയും കേന്ദ്രവും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുകയും കലാപമുണ്ടാക്കുകയുമാണ് എന്നായിരുന്നു മമതയുടെ ആരോപണം. 

ഫേസ്ബുക്കിൽ കമന്‍റിട്ട 17കാരൻ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ശ്രമിച്ചതും ഗ്രാമീണർ തന്നെയായിരുന്നു. കലാപകാരികൾ പിടികൂടിയെങ്കിലും തന്നെ രക്ഷപ്പെടുത്തിയത് മുസ്ലിങ്ങളായ സഹപാഠികളാണെന്ന്  രഞ്ജിത് മണ്ഡൽ എന്ന യുവാവ് പറയുന്നു. മാഗുര്‍ഖാലിയില്‍ വീടിനു തീവെച്ചത് പുറത്ത നിന്നുള്ളവരാണെന്ന് ഗ്രാമീണരിൽ ചിലർപറയുന്നു. ഗ്രാമീണരില്‍ പലരും വീടിനു തീ വെക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും കലാപകാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ എണ്ണത്തില്‍ കുറവായിരുന്നുവെന്നും ഗ്രാമീണർ പറയുന്നു.
 

Tags:    
News Summary - Bengal Violence: Villagers Say Rioters Came From 'Outside'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.