ബംഗാളി നടി മോഷണത്തിന് പിടിയിൽ

കൊൽക്കത്ത: പ്രശസ്ത ബംഗാളി നടിയും ടെലിവിഷൻ താരവുമായ രൂപ ദത്ത മോഷണത്തിന് പിടിയിൽ. കൊൽക്കത്ത പുസ്തകോത്സവ വേദിയിലാണ് സംഭവം. ചവറ്റുകുട്ടയിലേക്ക് രൂപ ദത്ത ഒരു പഴ്സ് എറിയുന്നത് കണ്ടാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. സംശയാസ്പദ മറുപടികളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 75,000 രൂപയും നിരവധി പഴ്സുകളും കണ്ടെത്തി.

നടിയെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ വ്യാജ പീഡന ആരോപണം ഉന്നയിച്ച്​ നേരത്തെ രൂപ ദത്ത വാർത്തകളിൽ നിറഞ്ഞിരുന്നു.

Tags:    
News Summary - Bengali Actor Arrested For Stealing Purses At Kolkata Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.