ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെറമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ടെർമിനൽ -2 (T-2) എന്ന പുതിയ വഴി 'ടെർമിനൽ ഇൻ എ ഗാർഡൻ' എന്ന ആശയത്തിൽ രൂപീകരിച്ചതാണ്.
2,55,645 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള ടെർമിനലിൽ 22 കോൺടാക്ട് ഗേറ്റുകൾ, ഒമ്പത് കസ്റ്റംസ് സ്ക്രീനിങ് സൗകര്യങ്ങൾ ഏന്നിവയുണ്ട്. ഗേറ്റ് ലോഞ്ചിൽ 5,953 പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
T-2 വിന്റെ ആദ്യ ഫേസിൽ 15ബസ് ഗേറ്റുകൾ, 90 ചെക്ക് ഇൻ സൗകര്യങ്ങൾ, 17 സുരക്ഷാ പരിശോധന വഴികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വർഷം 25 ദശലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ടെർമിനൽ സൗകര്യങ്ങൾ.
5,000 കോടി രൂപക്ക് നിർമിച്ച ടെർമിനൽ നിർമാണത്തിലെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമാണ്. ടെർമിനലിനകത്തും പുറത്തും ചെടികളും പൂക്കളും ഉൾപ്പെടുത്തി പച്ചപ്പ് നിലനിർത്തിയിരിക്കുന്നതിനാൽ പൂന്തോട്ടത്തിലൂടെ നടക്കുന്ന അനുഭൂതിയായിരിക്കും യാത്രക്കാരനുണ്ടാവുക. കർണാടകയുടെ കലാ സാംസ്കാരിക തനിമ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിർമാണ രീതികളാണ് പിന്തുടർന്നിട്ടുള്ളത്.
കർണാടകയുടെയും ദക്ഷിണേന്ത്യയുടെയും സാംസ്കാരിക വൈവിധ്യങ്ങളും പ്രത്യേകതകളും പൂന്തോട്ടത്തിലും ആർട്ട് ഇൻസ്റ്റലേഷനായും പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.