ബംഗളൂരു: ജന്മദിനാഘോഷത്തിനെത്തിയ കൗമാരക്കാരെൻറ കൈയിൽ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് വീർത്തതോടെ കൈ മുറിച്ചുമാറ്റി. ബംഗളൂരുവിലാണ് സംഭവം.
ജന്മദിനാഘോഷത്തിൽ പെങ്കടുക്കാൻ എത്തിയ 17കാരെൻറ കൈയിൽ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നു. ബംഗളൂരുവിലെ ചാമരാജ്പേട്ടയിൽ നടന്ന പാർട്ടിക്കിടെ വോളിബോൾ പരിശീലകനായ സുഹൃത്ത് ചില ഗുളികകൾ പൊടിച്ച് വെള്ളത്തിൽ ലയിപ്പിച്ച ശേഷം കുത്തിെവക്കുകയായിരുന്നുവെന്ന് 17കാരൻ പറഞ്ഞു.
ജന്മദിന പാർട്ടി കഴിഞ്ഞ് നാലു ദിവസത്തോടെ 17കാരെൻറ കൈയിൽ വീക്കം തുടങ്ങി. തുടർന്ന് കുട്ടിയെ സജ്ഞയ് ഗാന്ധി ആശുപത്രിയിലെത്തിച്ചു. വിഷം നിറഞ്ഞതിനാൽ കൈ മുറിച്ചുമാറ്റാൻ േഡാക്ടർമാർ നിർദേശിക്കുകയായിരുന്നു.
സംഭവത്തിൽ കൗമാരക്കാരെൻറ കുടുംബം പൊലീസിൽ പരാതി നൽകി. കേസിൽ പ്രതിയായ വോളിബോൾ കോച്ച് നിലവിൽ വാഹന മോഷണ കേസിൽ ജയിലിലാണ്. കുത്തിവെച്ച മയക്കുമരുന്ന് കണ്ടെത്തുന്നതിനായി പൊലീസ് ഡോക്ടർമാരോട് റിപ്പോർട്ട് തേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.