ന്യൂഡൽഹി: കൊതുകുണ്ടെന്ന് പരാതിപ്പെട്ടതിന് ബംഗളൂരു സ്വദേശിയായ ഡോക്ടറെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ നിന്നും പുറത്താക്കി. സൗരഭ് റായ് എന്നയാളെയാണ് മോശമായി പെരുമാറിയെന്ന് കാട്ടി യാത്ര െചയ്യാനനുവദിക്കാതെ പുറത്താക്കിയത്.
അതേസമം ഇൻഡിഗോയുടെ ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ഹാർട്ട് സർജനായ സൗരഭ് റായ് ആരോപിച്ചു. വിമാനം നിറയെ കൊതുകായിരുന്നു. ഇതേകുറിച്ച് പരാതിപ്പെട്ടതോടെ തന്നെ ക്രൂരമായി മർദ്ദിച്ച് വിമാനത്തിൽ നിന്നും പുറത്താക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഖ്നൗവിൽ നിന്നും ബംഗളൂരുവിലേക്കുള്ള ഇൻഡിഗോയുടെ 6ഇ 541 എന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു സൗരഭ് റായ്.
സൗരഭ് റായ്യുടെ ആരോപണത്തെ അനുകൂലിച്ച് സഹയാത്രക്കാരും രംഗത്തെത്തി.
@IndiGo6E @ZeeNews @TimesNow @republic @timesofindia I don't know #sauravRai. I was traveling with family on Sunday8th Apr by @IndiGo6E & yes definitely there were mosquitoes in flight.We even complained to crews but didn't get any help from them. Sorry Indigo for speaking truth. pic.twitter.com/as0RwzHF1z
— Sumit Kumar Singh (@sumit35_adv) April 10, 2018
വിമാനത്തിൽ പ്രവേശിച്ചയുടനെ അകത്ത് കൊതുകുണ്ടെന്ന് പറഞ്ഞ് സൗരഭ് ക്ഷുഭിതനായി സംസാരിച്ചെന്നും മോശമായ വാക്കുകളുപയോഗിച്ചെന്നും ഇൻഡിഗോ എയർലൈൻസ് ട്വിറ്ററിൽ കുറിച്ചു. വിമാനത്തിന് കേടുപാട് വരുത്താൻ സൗരഭ് റായ് മറ്റ് യാത്രക്കാരെ പ്രേരിപ്പിച്ചു. ഇയാൾ ‘ഹൈജാക്ക്’ എന്ന വാക്കുപയോഗിച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ജീവനക്കാർ സംഭവം പൈലറ്റിനെ അറിയിക്കുകയായിരുന്നു. അദ്ദേഹമാണ് സൗരഭിനെ പുറത്താക്കാൻ തീരുമാനിച്ചതെന്നും അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
Hi, Sumit! Apologies for the experience. As per NGT regulation, fumigation can be done only when passengers are not on-board. We comply with that and would like to clarify that while we have defined procedures to avoid such instances, 1/3
— IndiGo (@IndiGo6E) April 10, 2018
we are sure that you will understand that entry of insects or flies cannot be completely guarded against. However, your feedback is valuable to us and we're sharing the same with the concerned team to avoid such instances in future. 2/3
— IndiGo (@IndiGo6E) April 10, 2018
യാത്രക്കാരെ മർദ്ദിച്ചതിനും അവരോട് മോശമായി പെരുമാറിയതിനും ഇൻഡിഗോ എയർലൈൻസ് മുമ്പും പഴി കേട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇൻഡിഗോയുടെ ജോലിക്കാർ ചേർന്ന് മധ്യവയസ്കനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ൈവറലാവുകയും കമ്പനിക്കെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്തിരുന്നു
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.