ബംഗളൂരു ലഹരിക്കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യംചെയ്യുന്നു

ബംഗളൂരു: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കേസിൽ ബിനീഷിനെ ചോദ്യംചെയ്യുന്നത്.

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ നാ​ർ​കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​ത കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദിനെ ഇ.ഡി നേരത്തെ ചോദ്യംചെയ്തിരുന്നു. നേ​ര​ത്തേ ഇ.​ഡി​ക്കു മു​മ്പാ​കെ ബി​നീ​ഷ്​ ന​ൽ​കി​യ മൊ​ഴി​യും അ​നൂ​പ്​ മു​ഹ​മ്മ​ദ്​ ന​ൽ​കി​യ മൊ​ഴി​യും ത​മ്മി​ൽ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ വി​വ​രം. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യംചെയ്യുന്നത്. നേരത്തെ, ഒക്ടോബർ ആറിനാണ് ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തത്.

ബിസിനസ് ആവശ്യങ്ങൾക്കായി ബിനീഷ് തനിക്ക് പണം നൽകിയിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു. പല അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷത്തോളം രൂപ അനൂപിന്‍റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇതാരൊക്കെയാണ് നിക്ഷേപിച്ചതെന്ന് അനൂപിന് വ്യക്തത നൽകാനായിട്ടില്ല. പണം വന്ന വഴികളെ കുറിച്ചും ബിനീഷിന്‍റെ ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇ.ഡി അന്വേഷിക്കുന്നത്.

നേരത്തെ, ഇ​രു​വ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​വാ​ൻ ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​െ​ന്ന​ങ്കി​ലും അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി ബിനീഷ് വി​ട്ടു​നി​ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.