ബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ ഐ.ടി ഹബ്ബായ ബംഗളൂരുവിൽ കൂട്ട പിരിച്ചുവിട ൽ തുടരുന്നു. ബംഗളൂരുവിലെ ഐ.ടി, ഐ.ടി ഇതര കമ്പനികളിലും മറ്റു സ്വകാര്യ കമ്പനികളിലുമാ ണ് കേന്ദ്ര നിർദേശം ലംഘിച്ച് ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്.
ഇതിനകം 496 പേർക്ക് ജോലി നഷ്ടമായതായി വ്യക്തമാക്കി സി.ഐ.ടി.യു കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കത്തയച്ചു. ലോക്ഡൗൺ കാലയളവിൽ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കരുതെന്നും താൽകാലികമായും അല്ലാതെയും പിരിച്ചുവിടരുതെന്നുമാണ് കേന്ദ്ര നിർദേശം.
ഇതിന് വിരുദ്ധമായി ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ തൊഴിൽ മന്ത്രാലയത്തിന് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.