ബംഗളൂരു: 20 വയസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കൊല ചെയ്ത ശേഷം ഭാര്യ അപസ്മാരം മൂലം മരിച്ചതാണെന്ന് ഇയാൾ ബന്ധുക്കളോട് കള്ളം പറയുകയായിരുന്നു.
രണ്ട് വർഷം മുമ്പ് വിവാഹിതരായ 25കാരനായ അജിത്തും സാനിയയും ബി.ടി.എം ലേഔട്ട് സ്റ്റേജ് രണ്ടിലാണ് താമസിച്ചു വന്നിരുന്നത്. ജൂൺ 28ന് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ വഴക്കുണ്ടായിരുന്നതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉള്ളതായി അജിത്ത് സംശയിച്ചിരുന്നു.
വഴക്കിനിടെ സാനിയയുടെ കഴുത്തിനും കാലിലും പുറത്തും പ്ലൈവുഡ് ഉപയോഗിച്ച് അജിത്ത് അടിച്ചു. ഒരു ദിവസത്തിന് ശേഷമാണ് അജിത് സാനിയയയെ ആശുപത്രിയിലാക്കിയത്. അപസ്മാരം വന്ന് വീഴുകയായിരുന്നുവെന്നാണ് ആശുപത്രിക്കാരോടും പറഞ്ഞത്. പരിക്കേറ്റ സാനിയ മരിച്ചതോടെ ആശുപത്രി അധികൃതർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.
മാരകമായ പരിക്കാണ് സാനിയയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അജിത്ത് കുറ്റം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.