ബംഗളൂരുവിൽ റിസോർട്ടിൽ ലഹരി പാർട്ടി; മലയാളികൾ ഉൾപ്പെടെ 37 പേർ പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ സ്വകാര്യ റിസോർട്ടിൽ നടത്തിയ ലഹരി പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ മലയാളികൾ ഉൾപ്പെടെ 37 പേർ അറസ്റ്റിലായി. മലയാളികൾ ഉൾപ്പെടെയുള്ള നാലു ഡി.ജെമാരുടെ (ഡിസ്​ക്​ േജാക്കി) നേതൃത്വത്തിലാണ് ലഹരി പാർട്ടി നടന്നതെന്നാണ് വിവരം. ശനിയാഴ്ച അർധ രാത്രി ബംഗളൂരുവിലെ ആനേക്കൽ ഗ്രീൻവാലി റിസോർട്ടിലായിരുന്നു ലഹരി പാർട്ടി.

പാർട്ടി നടത്തിയ സ്ഥലത്തുനിന്നും മയക്കുമരുന്നോ കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ കണ്ടെടുത്തിട്ടില്ലെങ്കിലും ലഹരി പാർട്ടിയാണ് നടത്തിയതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.

നിരോധിത മേഖലയിൽ പാർട്ടി നടത്തിയതിന് 37 പേരെയാണ് പിടികൂടിയതെന്നും പാർട്ടി നടത്തിയതിൽ പ്രധാനികളായ ആശിഷ്, ദൊഡ്ഡമന്ത എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളൂരു റൂറൽ ഡിവൈ.എസ്.പി മല്ലേഷ് പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് പിടിയിലായവർ. ഇതിൽ ഐ.ടി ജീവനക്കാരും കോളജ് വിദ്യാർഥികളും ഉണ്ടെന്നാണ് വിവരം. അറസ്റ്റിലായ മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

മൂന്നു ആഫ്രിക്കൻ പൗരന്മാരും പിടിയിലായവരിൽ ഉൾപ്പെടുന്നുണ്ട്. 14 ബൈക്കുകൾ, ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ജെ.ഡി-എസ് നേതാവ് ശ്രീനിവാസിെൻറ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.

കോവിഡ് നിയന്ത്രണങ്ങളും രാത്രി കർഫ്യൂവും നിലനിൽക്കെയാണ് നിരോധിത മേഖലയിൽ പാർട്ടി നടത്തിയതെന്നും പൊലീസ് പറഞ്ഞു. റിസോർട്ട് ഉടമക്ക് പാർട്ടി നടത്താൻ അനുമതി നൽകാനാകില്ല. ഡി.ജെമാരായ നാലുപേരാണ് പരിപാടി നടത്തിയത്. പിടിയിലായവരുടെ മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ചുവരുകയാണ്.

ലഹരിവസ്തുക്കൾ കണ്ടെത്താനായിട്ടില്ലെങ്കിലും പിടിയിലായവരുടെ രക്ത പരിശോധന നടത്തും. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. റിസോർട്ട് അനധികൃതമായാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തിയാൽ ഉടമ ശ്രീനിവാസനെതിരെയും നടപടിയുണ്ടാകും. റിസോർട്ട് മുൻകൂട്ടി ബുക്ക് െചയ്താണ് പാർട്ടി നടത്തിയതെന്നും ഡിവൈ.എസ്.പി മല്ലേഷ് പറഞ്ഞു.

Tags:    
News Summary - Bengaluru Night Party 28 People arrested including Malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.