ബംഗളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ

ബംഗളൂരു: നിശാ പാർട്ടിയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിൽ. നടി മയക്കുമരുന്ന് ഉപയോഗിച്ചിതയായി നേരത്തെ തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. നിശാ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.

മെയ് 19ന് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാംഹൗസിലാണ് പാർട്ടി നടന്നത്. ക്രൈംബ്രാഞ്ച് സംഘം ഇവിടെ നിന്ന് 17 എം.ഡി.എം.എ ഗുളികകളും കൊക്കെയ്‌നും പിടിച്ചെടുത്തു. 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പാർട്ടിയിൽ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തതായി എഫ്.ഐ.ആർ വ്യക്തമാക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇതിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു.

തെലുങ്ക് നടൻ ആഷി റോയും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ജന്മദിന പാർട്ടിയാണെന്നാണ് കരുതിയതെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും ആഷി റോയ് പറഞ്ഞു.

Tags:    
News Summary - Bengaluru Rave Party: Telugu Actress Hema ARRESTED After Denying Her Presence At The Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.