ബംഗളൂരു അക്രമത്തിന്​ പിന്നിൽ എസ്​.ഡി.പി.​െഎയെന്ന്​ കർണാടക ആഭ്യന്തര മന്ത്രി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ഇൗ​സ്​​റ്റ്​ മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്​​ച രാ​ത്രി​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ എ​ഡ്.​ഡി.​പി.​െ​എ ആ​ണെ​ന്ന്​ ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മെ പ​റ​ഞ്ഞു. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​േ​മ്പാ​ൾ അ​ക്ര​മ​ത്തി​ൽ എ​സ്.​ഡി.​പി.​െ​എ​യു​ടെ പ​ങ്കാ​ണ്​ തെ​ളി​യു​ന്ന​തെ​ന്നും ജി​ല്ല സെ​ക്ര​ട്ട​റി മു​സ​മ്മി​ൽ പാ​ഷ അ​ട​ക്കം നാ​ല്​ എ​സ്.​ഡി.​പി.​െ​എ നേ​താ​ക്ക​ൾ ഇ​തു​വ​രെ അ​റ​സ്​​റ്റി​ലാ​യ​താ​യും ബൊ​മ്മെ വെ​ളി​പ്പെ​ടു​ത്തി.

അ​ന്വേ​ഷ​ണം പു​രോ​ഗ​തി​യി​ലാ​ണ്. കൂ​ടു​ത​ലൊ​ന്നും ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​വും. വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ​യും മ​റ്റു തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​സ്.​ഡി.​പി.​െ​എ​യു​ടെ പ​ങ്ക്​ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി എ​സ്.​ഡി.​പി.​െ​എ ഭാ​ര​വാ​ഹി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ കെ.​ജി ഹ​ള്ളി​യി​ലേ​ക്കും ഡി.​ജെ ഹ​ള്ളി​യി​ലേ​ക്കും എ​സ്.​ഡി.​പി.​െ​എ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​രു​ന്ന​തി​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മം​ഗ​ളൂ​രു​വി​ലും മൈ​സൂ​രു​വി​ലും എ​സ്.​ഡി.​പി.​െ​എ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ളും ഇ​തോ​ടൊ​പ്പം പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.