ബംഗളുരു: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ട്രാവൽ ഏജന്‍റ് പിടിയിൽ. ബംഗളുരു സ്വദേശിയായ എം. നാഗേഷ് (35) ആണ് പിടിയിലായത്. ഡൽഹിയിലേക്കുള്ള യാത്രാ മധ്യേ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോലാറിലെ വീട്ടിൽ നിന്ന് പെൺകുട്ടി ബംഗളുരുവിലേക്ക് ജോലി തേടിയാണ് എത്തിയത്. യാത്രക്കിടെയാണ് നാഗേഷിനെ പരിചയപ്പെട്ടത്. ജോലി വാഗ്ദാനം നൽകി ഹോട്ടലിൽ റൂമെടുത്ത ശേഷം ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഡൽഹിയിലേക്ക് കൊണ്ടുപോകാനായിരുന്നു പരിപാടി. അവിടെ ജോലി ശരിയാക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ കൂടെക്കൂട്ടിയത്. അസ്വസ്ഥയായിരുന്ന പെൺകുട്ടിയെ ബോർഡിങ് ലോഞ്ചിൽ ഇയാൾ ആശ്വസിപ്പിക്കുന്നതുകണ്ട് സംശയം തോന്നി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
പെൺകുട്ടി അസ്വസ്ഥയായി തോന്നിയതാണ് ചോദ്യം ചെയ്യാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുടുംബത്തിന് കൈമാറി. നാഗേഷിനെ പോക്സോ കേസുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ പൊലീസ് പ്രതിക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.