ബംഗളൂരു: നഗരത്തിൽ കോവിഡ് തീവ്ര വ്യാപന മേഖലകളിൽ സമ്പൂർണ ലോക്ഡൗൺ. ഒരാഴ്ചയായി പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം. ബംഗളൂരുവിലെ കോവിഡ് വ്യാപന മേഖലകളിൽ ലോക്ഡൗൺ കർശനമാക്കാൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിർദേശം നൽകി.
കെ.ആർ മാർക്കറ്റ്, വി.വി പുരം, കലാശിപാളയം തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമായിരിക്കും സമ്പൂർണ നിയന്ത്രണം. കുറച്ചുദിവസങ്ങളായി ഇവിടത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ജൂൺ 14 വരെ ബംഗളൂരു നഗരത്തിൽ 690 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 26ന് രോഗികളുടെ എണ്ണം 1272 ആയി ഉയർന്നു. മരണസംഖ്യ 32ൽ നിന്ന് 64ൽ എത്തിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.