ബംഗളൂരു: ബംഗളൂരുവിലെ അക്രമത്തിന് വഴിവെച്ച വിവാദ എഫ്.ബി പോസ്റ്റ് പങ്കുവെച്ച നവീൻ ബി.ജെ.പി അനുഭാവിയെന്ന് കോൺഗ്രസ്. ഇയാളുടെ പഴയ എഫ്.ബി പോസ്റ്ററുകളും ചാറ്റ് ഹിസ്റ്ററിയുടെയും സ്ക്രീൻ ഷോട്ടുകൾ കർണാടക കോൺഗ്രസ് പുറത്തുവിട്ടു. പുലികേശി നഗർ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എ.എൽ.എയായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരീ പുത്രനാണ് നവീൻ.
കർണാടകയിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ്ങിന് പിന്നാലെ നവീൻ ഫേസ്ബുക്കിൽ പോസ്റ്റാണ് കോൺഗ്രസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. താൻ വോട്ട് ചെയ്തത് ബി.ജെ.പിക്കാണെന്നും മഴപെയ്ത തെരഞ്ഞെടുപ്പ് ദിനത്തിന് പിന്നാലെ മേയ് 23ന് താമര വിരിയുമെന്നുമായിരുന്നു േപാസ്റ്റ്. ബി.ജെ.പിേയാടുള്ള അടുപ്പം പരസ്യമാക്കാൻ ധൈര്യം കാണിക്കണമെന്നായിരുന്നു ഇൗ പോസ്റ്റിന് വന്ന കമൻറ്. തെൻറ വോട്ട് മോദിക്കാണെന്നും അതിലൊന്നും മറച്ചുവെക്കാനില്ലെന്നും നവീൻ വ്യക്തമാക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റ് നവീനിെൻറ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഒരു വിഭാഗത്തിെൻറ നേതൃത്വത്തിൽ പ്രതിഷേധവും പിന്നീട് അക്രമവും അരങ്ങേറിയത്. നവീൻ കോൺഗ്രസ് അനുഭാവിയെന്ന മട്ടിൽ പ്രചാരണം ശക്തമായതോടെയാണ് ഇയാളുടെ പഴയകാല പോസ്റ്റുകളും ചാറ്റ് ഹിസ്റ്ററിയും കെ.പി.സി.സി നേതാക്കൾ മാധ്യമങ്ങൾക്ക് ൈകമാറിയത്. മതസ്പർധയുണ്ടാക്കുന്ന പോസ്റ്റിട്ട നവീനെ പൊലീസ് അറസ്റ്റ് ചെയ്തതല്ലാതെ കേസ് സംബന്ധിച്ച വിവരങ്ങെളാന്നും പൊലീസ് പുറത്തുവിട്ടിട്ടില്ലെന്ന് ശിവാജി നഗർ എം.എൽ.എ റിസ്വാൻ അർഷദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.